നെറ്റ്ഫ്‌ളിക്‌സിനെതിരെ കൂടത്തായി കേസ് പ്രതി

At Malayalam
1 Min Read

കൂടത്തായി കേസ് ആസ്പദമാക്കിയുളള നെറ്റ്ഫ്‌ളിക്‌സിലെ ഡോക്യു സീരീസിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് കോഴിക്കോട് സ്‌പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും. അപകീര്‍ത്തികരമായ ഡോക്യുമെന്ററിയെന്ന് ആരോപിച്ച് കേസിലെ രണ്ടാം പ്രതി എം എസ് മാത്യുവാണ് കോടതിയെ സമീപിച്ചത്.

കൂടത്തായി കൊലപാതക പരമ്പരയെ കുറിച്ച് നെറ്റ്ഫ്‌ളിക്‌സ് തയ്യാറാക്കിയ കറി ആന്റ് സയനെയ്ഡ്- ദി ജോളി ജോസഫ് കേസ് എന്ന ഡോക്യുമെന്ററി കഴിഞ്ഞ മാസം 22നാണ് പുറത്തിറങ്ങിയത്. ജോളി കേസിന്റെ വിചാരണ നടക്കുന്ന കോഴിക്കോട്ടെ പ്രത്യേക കോടതിയില്‍ ഈ മാസം 19നാണ് പരമ്പരക്കെതിരെ രണ്ടാം പ്രതി എം എസ് മാത്യു ഹര്‍ജി നല്‍കിയത്. തനിക്കും കുടുംബത്തിനും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഡോക്യുമെന്ററിയിലുണ്ടെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കം ഇതെക്കുറിച്ച് തെറ്റായ വാര്‍ത്ത കൊടുക്കുന്നുണ്ടെന്നും ഹര്‍ജിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംപ്രേഷണം വിലക്കണമെന്നാണ് മാത്യുവിന്റെ ആവശ്യം.

ചികിത്സാ ആവശ്യത്തിനായി ജാമ്യം അനുവദിക്കണമെന്ന ജോളിയുടെ ഹര്‍ജിയും കോടതി പരിഗണിക്കും. ശസ്ത്രക്രിയ ഉള്‍പ്പെടെ ആവശ്യമുണ്ടെന്ന് കാണിച്ചാണ് ജോളി ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

Share This Article
Leave a comment