ഗോവിന്ദ് പദ്മസൂര്യയും ഗോപിക അനിലും വിവാഹിതരായി

At Malayalam
0 Min Read

നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ താരം ഗോപിക അനിലും വിവാഹിതരായി. തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.

കഴിഞ്ഞ വർഷം ഒക്ടോബര്‍ 23നാണ് വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവച്ച് ജിപിയും ഗോപികയും തങ്ങൾ വിവാഹിതരാകുന്നു എന്ന വാർത്ത പുറത്തുവിട്ടത്. കോഴിക്കോട് വെച്ചായിരുന്നു ചടങ്ങുകൾ. പിന്നാലെ താരങ്ങൾക്ക് ആശംസകൾ അറിയിച്ച് ആരാധകരും എത്തി.

Share This Article
Leave a comment