ആദ്യ ദിനത്തിൽ 10 കോടി കടന്ന് വാലിബൻ

At Malayalam
1 Min Read

മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ആദ്യദിന കളക്ഷൻ വിവരങ്ങൾ പുറത്ത്. വിവിധ ട്രേഡ് അനലിസ്റ്റുകളുടെയും ‍ട്രാക്കർമാരുടെയും റിപ്പോർട്ട് പ്രകാരം ആദ്യദിനം ചിത്രം കേരളത്തിൽ നിന്നുമാത്രം നേടിയിരിക്കുന്നത് 5 കോടിക്ക് മുകളിലാണ്. 

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ മനപൂർവമായ ഡീ​ഗ്രേഡിം​ഗ് സിനിമയ്ക്ക് നേരെ നടക്കുന്നെന്ന ആരോപണങ്ങളും ഉയരുകയാണ്. ഈ അവസരത്തിലാണ് റെക്കോർഡുകൾ സൃഷ്ടിച്ച് മലൈക്കോട്ടൈ വാലിബൻ ബോക്സ് ഓഫീസിൽ കസറുന്നത്. 

- Advertisement -


5.85 കോടിയാണ് കേരളത്തിൽ നിന്നും മലൈക്കോട്ടൈ വാലിബൻ ആദ്യദിനം സ്വന്തമാക്കിയത്. ഇന്ത്യയിലെ ബാക്കി പ്രദേശങ്ങളിൽ നിന്നും ഒരുകോടി. ഓവർസീസിൽ $653K എന്നിങ്ങനെയാണ് വാലിബൻ നേടിയത്. ആകെ മൊത്തം ആദ്യദിനം മോഹൻലാൽ ചിത്രം സ്വന്തമാക്കിയത്  12.27 കോടി ​ഗ്രോസ് കളക്ഷനാണ്. 


ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മോഹൻലാലിന്റെ സിനിമകളിൽ ഏറ്റവും മികച്ച നാലാമത്തെ വലിയ ഓപ്പണിം​ഗ് ആയിരിക്കുകയാണ് വാലിബൻ. മരക്കാർ (എടിആർ), ഒടിയൻ, ലൂസിഫർ എന്നിവയാണ് മുന്നിലുള്ള മറ്റ് സിനിമകൾ. കേരളത്തിലെ കണക്ക് പ്രകാരം എക്കാലത്തെയും മികച്ച അഞ്ചാമത്തെ ഓപ്പണിം​ഗ് ആണ് വാലിബൻ എന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. അതേസമയം, കേരളത്തിലെ എല്ലാ ഭാഷാ റിലീസുകളുടെ ഓപ്പണിം​ഗ് ലിസ്റ്റിൽ പത്താം സ്ഥാനത്ത് ആണ് വാലിബൻ ഉള്ളത്. 

Share This Article
Leave a comment