ഹജ്ജ് ; കോഴിക്കോട് നിന്നുള്ള നിരക്ക് കുറയ്ക്കണം, കത്തെഴുതി മന്ത്രി

At Malayalam
1 Min Read

ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിന് കോഴിക്കോടു നിന്നുള്ള വർധിച്ച വിമാന നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹജ്ജ് വകുപ്പ് മന്ത്രി വി അബ്‍ദുറഹിമാൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കും കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിക്കും കത്തയച്ചു. കോഴിക്കോടു നിന്നുള്ള ഹജ്ജ് തീർത്ഥാടകരോടുള്ള വലിയ ദ്രോഹമാണ് ഈ ഉയർന്ന നിരക്ക്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകർ പുറപ്പെടുന്ന കേന്ദ്രം കൂടിയാണ് കോഴിക്കോട്. കഴിഞ്ഞവർഷം കേരളത്തിൽ നിന്നും 1,15,56 തീർത്ഥാടകരാണ് ഹജ്ജ് നിർവഹിക്കാൻ പോയത്.

ഇതിൽ 7,045 പേരും കോഴിക്കോട് നിന്ന് പോയവരാണ്. ഇത്തവണത്തെ ഫസ്റ്റ് ഓപ്ഷനായി 14,464 പേരും സെക്കൻഡ് ഓപ്ഷനായി 9,670 പേരും കോഴിക്കോട് നിന്ന് യാത്രയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. കോഴിക്കോടിനൊപ്പം കൊച്ചിയും കണ്ണൂരുമാണ് ഹജ്ജ് എമ്പാർക്കേഷൻ പോയിൻ്റുകൾ. കോഴിക്കോട് നിന്ന് ഇത്തവണ 1.60 ലക്ഷം രൂപയാണ് ടിക്കറ്റ് നിരക്ക്. കേന്ദ്ര സർക്കാരിന്‍റെ ടെണ്ടർ നടപടികൾ വഴിയാണ് ഈ നിരക്ക് നിശ്ചയിച്ചത്. കണ്ണൂരിൽ നിന്നും കൊച്ചിയിൽ നിന്നും 75,000 രൂപയും നൽകണം.

കോഴിക്കോടു നിന്നും എയർ ഇന്ത്യയും കരിപ്പൂരിൽ നിന്നും കൊച്ചിയിൽ നിന്നും സൗദി എയർലൈൻസുമാണ് സർവീസ് നടത്തുന്നത്. കോഴിക്കോട് നിന്നുള്ള നിരക്ക് വളരെ കൂടിയതായതിനാൽ നിശ്ചയിക്കാൻ റീ ടെണ്ടർ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കത്തിൽ മന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്.

- Advertisement -
Share This Article
Leave a comment