വിലക്കി സർക്കാർ; വരുമെന്ന് രാഹുൽ

At Malayalam
0 Min Read

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയിലെത്തും. ഗുവാഹത്തിയിലെ യാത്രയ്ക്ക് സർക്കാർ അനുമതി നൽകുന്നില്ലെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. സർക്കാർ വിലക്ക് അവഗണിച്ച് രാഹുൽ ഗാന്ധി ഇന്ന് ഗുവാഹത്തിയിൽ എത്തുന്നത്.സംഘർഷ സാഹചര്യത്തിൽ രാഹുലിന്റെ യാത്രയ്ക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ഗതാഗത കുരുക്കും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് യാത്രക്ക് അനുമതി നിഷേധിച്ചിരിക്കുന്നത് എന്നാണ് സർക്കാർ വിശദീകരണം. കാംരൂപിൽ വെച്ച് ഉച്ചയ്ക്ക് ഒന്നേകാലിന് രാഹുൽ മാധ്യമങ്ങളെ കാണും. പ്രസ് ക്ലബ്ബിൽ വെച്ചുള്ള വാർത്ത സമ്മേളനത്തിന് സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിൽ ക്യാമ്പിൽ വച്ചായിരിക്കും രാഹുൽ മാധ്യമങ്ങളെ കാണുന്നത്.

Share This Article
Leave a comment