സാഹസിക വിനോദ സഞ്ചാരം ലക്ഷ്യമാക്കി സൗദിയിൽ “ദി റിഗ്’ എന്ന പേരിൽ ആഗോളസാഹസിക കേന്ദ്രം സ്‌ഥാപിക്കുന്നു. കടലിന് നടുവിൽ ഓയിൽ തീം അമ്യൂസ്മെന്റ് പാർക്ക് നിർമിക്കാനാണ് പദ്ധതിയിടുന്നത്. സമുദ്ര കായിക വിനോദങ്ങളെയും സാഹസിക വിനോദങ്ങളെയും സമന്വയിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
വാട്ടർ തീം അമ്യൂസ്മെന്റ് പാർക്കിന്റെ മാതൃകയിൽ കടലിലെ എണ്ണ ഖനന സംവിധാനമായ റിഗിൻ്റെ രൂപത്തിൽ ഈ ഓയിൽ തീം അമ്യൂസ്മെന്റ്പാർക്ക് നിർമിക്കാനൊരുങ്ങുന്നത്. ഹോട്ടലുകളും റസ്റ്ററന്റ് അടക്കമുള്ള പദ്ധതിയായിരിക്കും ‘ദി റിഗ്’.