ഓർമയിലെ ഇന്ന് – ജനുവരി 21; പ്രതിഭ റായ്

At Malayalam
1 Min Read

പ്രശസ്ത ഒറിയ എഴുത്തുകാരിയും പണ്ഡിതയുമാണ് പ്രതിഭ റായ്. ഒറീസ്സയിലെ കട്ടക്കിൽ ജനിച്ചു.ശിലാപദ്മ എന്ന നോവലിന് ഒറീസ്സ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.ഭാരതീയ ജ്ഞാനപീഠ സമിതിയുടെ മൂർത്തിദേവി അവാർഡ് ലഭിച്ചിട്ടുണ്ട്. 2007ൽ പത്മശ്രീ പുരസ്ക്കാരത്തിന് അർഹയായി. സ്ത്രീത്വത്തിന്റെ സമസ്യകൾക്കെതിരെ പോരാടുന്ന സ്ത്രീ മനസിന്റെ ആവിഷ്ക്കാരമാണ് പ്രതിഭാറായിയുടെ “ദ്രൗപദി” .ലോകമെമ്പാടുമുള്ള മനുഷ്യവർഗ്ഗത്തിനുവേണ്ടി സംസാരിക്കുന്ന ഒരാധുനിക മനസാണ്‌ “ദ്രൗപദി”യെന്ന നോവലിലൂടെ ആവിഷ്‌കൃതമാകുന്നത്‌.

ഒറീസ്സയിലെ ജഗത്‌സിങ്ങ് പൂർ ജില്ലയിലെ ബലികഡയിലെ അലബോൽ ഗ്രാമത്തിൽ 1943 ജനുവരി 21-നാണു് പ്രതിഭ റായ് ജനിച്ചത്. സ്‌കൂൾ അദ്ധ്യാപികയായി ഒദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് വിവിധ കോളേജുകളിൽ അദ്ധ്യാപികയായി ജോലി നോക്കി . 2007-ൽ പത്മശ്രീ പുരസ്കാരവും ഒഡിയ സാഹിത്യത്തിനു നൽകിയ സംഭാവനകളെ പരിഗണിച്ച് 2011-ലെ ജ്ഞാനപീഠ പുരസ്കാരവും ഇവർക്കു ലഭിച്ചിട്ടുണ്ട്.

Share This Article
Leave a comment