കൊല്ലം ജില്ലാ പഞ്ചായത്ത് ഇനി 10 രൂപയ്ക്ക് കുപ്പിവെള്ളം തരും . സംസ്ഥാന സർക്കാർ ഉല്പന്നമായ ഹില്ലി അക്വാ ജില്ലാ പഞ്ചായത്ത് ലേബലോട് കൂടിയാണ് വിതരണം ചെയ്യുക. ന്യായവിലയ്ക്ക് കുടിവെള്ളമെത്തിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് വിതരണ ഉദ്ഘാടനം നിർവഹിച്ച ധനകാര്യ വകുപ്പു മന്ത്രി കെ എൻ ബാലഗോപാൽ പറയുന്നു. ഹില്ലി അക്വാ പുറത്തു നിന്നു വാങ്ങിയാൽ 15 മുതൽ 20 രൂപ വരെ ഈടാക്കുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് മികച്ച വിതരണ സംവിധാനം കൂടി ഏർപ്പെടുത്തിയാൽ പൊതുജനങ്ങൾക്കിത് വലിയ ഉപകാരമാകും. സർക്കാർ നേരിട്ട് എത്തിക്കുന്ന കുടി വെള്ളമെന്ന നിലയിൽ മാർക്കറ്റിൽ ഈ ബ്രാന്റിന് ആവശ്യക്കാർ ഏറെയാണ്.