മാർ റാഫേൽ തട്ടിൽ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പ്

At Malayalam
1 Min Read

ബിഷപ്പ് റാഫേൽ തട്ടിലിനെ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുത്തു. രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. കര്‍ദ്ദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിയെ തുടർന്നാണ് പുതിയ ബിഷപ്പിനെ ചുമതല നൽകുന്നത്. നിലവിൽ ഷംഷാബാദു രൂപത ബിഷപ്പാണ് റാഫേൽ തട്ടിൽ.

1956 ഏപ്രിൽ 21 ന് തൃശ്ശൂര്രിൽ ജനിച്ച റാഫേൽ തട്ടിൽ പുത്തൻപള്ളി ഇടവകാംഗമായിരുന്നു. 1980 ഡിസംബര്‍ 21 ന് പൗരോഹിത്യം സ്വീകരിച്ചു. കോട്ടയത്ത് വൈദിക പഠനം പൂര്‍ത്തിയാക്കി അദ്ദേഹം ഫിലോസഫിയിലും തിയോളജിയിലും ബിരുദം നേടി. റോമിൽ ഉന്നത പഠനം പൂർത്തിയാക്കിയ ശേഷം സിറോ മലബാര്‍ സഭയിൽ വൈദികനായും സഭയുടെ വിവിധ സ്ഥാനങ്ങളും വഹിച്ചു. 2010 ഏപ്രിൽ 10 ന് ബിഷപ്പായി സ്ഥാനക്കയറ്റം നൽകി

Share This Article
Leave a comment