അമേരിക്കയിൽ 171 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിന്റെ വിൻഡോ യാത്രാമധ്യേ ഇളകിത്തെറിച്ചു. ടേക്ക് ഓഫ് കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളിലായിരുന്നു സംഭവം. വിമാനം അടിയന്തിരമായി ലാന്റ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പോര്‍ട്‍ലാന്‍ഡില്‍ നിന്ന് കാലിഫോര്‍ണിയയിലെ ഒന്റാറിയോയിലേക്ക് പുറപ്പെട്ട അലാസ്ക എയര്‍ലൈന്‍സിന്റെ എസ് 1282 വിമാനത്തിലാണ് അപകടം സംഭവിച്ചത്.
ബോയിങ് 739-9 മാക്സ് വിമാനം പോര്‍ട്‍ലാന്‍ഡ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുപൊങ്ങി മിനിറ്റുകള്‍ക്കകം ഡോര്‍ ഇളകിത്തെറിക്കുകയായിരുന്നു. 171 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പിന്നാലെ വിമാനം പോര്‍ട്‍ലാന്‍ഡ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ തന്നെ എമര്‍ജന്‍സി ലാന്റിങ് നടത്തുകയായികുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് യുഎസ് നാഷണല്‍ ട്രാന്‍സ്‍പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അലാസ്ക എയര്‍ലൈന്‍സും അറിയിച്ചു.