മോഹൻലാൽ – സത്യൻ അന്തിക്കാട് ഒന്നിക്കുന്നു

At Malayalam
1 Min Read

സൂപ്പർഹിറ്റ് കൂട്ടുകെട്ടായ മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒരുമിക്കുന്നു. ജയറാം – മീര ജാസ്മിൻ ചിത്രം മകൾക്കുശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകനാകും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ഈ വർഷം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. സത്യൻ അന്തിക്കാട് സിനിമകളിൽ സാധാരണക്കാരനായി ഏറെ തിളങ്ങുന്ന മോഹൻലാൽ വീണ്ടും അത്തരം കഥാപാത്രമായി എത്തുന്നു എന്നതാണ് പ്രത്യേകത. സാധാരണക്കാരന്റെ ജീവിതഗന്ധിയായ കഥയാണ് ചിത്രം പറയുന്നതെന്ന് സത്യൻ അന്തിക്കാട്. വൻതാരനിരയിലാണ് ചിത്രം ഒരുങ്ങുന്നത്.കളിയിൽ അല്പം കാര്യം എന്ന ചിത്രത്തിലൂടെയാണ് മോഹൻലാലും സത്യൻ അന്തിക്കാടും ആദ്യമായി ഒരുമിക്കുന്നത്. ടി.പി. ബാലഗോപാലൻ എം.എ, സന്മനസുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, പട്ടണപ്രവേശം, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയവയാണ് മോഹൻലാൽ, സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രങ്ങൾ. 2015ൽ എന്നും എപ്പോഴും എന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും അവസാനം ഒരുമിച്ചത്. മഞ്ജു വാര്യരായിരുന്നു നായിക.അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ അടുത്ത ഷെഡ്യൂൾ ഉടൻ ആരംഭിക്കും.

Share This Article
Leave a comment