42 ലക്ഷം പേർക്ക് അഞ്ചുലക്ഷം രൂപയുടെ ചികിത്സാസഹായം നൽകുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് (കാസ്‌പ്) 100 കോടി രൂപകൂടി അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
ഇതോടെ ഈ സാമ്പത്തിക വർഷം അനുവദിച്ച തുക 538.38 കോടിയായി. സർക്കാർ ആശുപത്രികൾക്ക് 727കോടിയും സ്വകാര്യ ആശുപത്രികൾക്ക് 300 കോടിയുമുൾപ്പെടെ 1027കോടിയാണ് കൊടുക്കാനുള്ളത്. കുടിശ്ശിക കിട്ടിയില്ലെങ്കിൽ കാരുണ്യയുമായി സഹകരിക്കില്ലെന്ന് സ്വകാര്യ ആശുപത്രികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതുവരെ 13 ലക്ഷം രോഗികളാണ് പദ്ധതി പ്രയോജനപ്പെടുത്തിയത്.