ആധുനിക ഹിന്ദി സാഹിത്യത്തിലെ പ്രമുഖ കവികളിൽ ഒരാളായിരുന്നു സുമിത്രാനന്ദൻ പന്ത് (ജനനം: മേയ് 20,1900 – മരണം: ഡിസംബർ 28,1977). ഹിന്ദി സാഹിത്യത്തിലെ കാല്പനിക പ്രസ്ഥാനത്തിലെ പ്രമുഖ കവികളിൽ ഒരാളായിരുന്നു പന്ത്. സംസ്കൃതം കലർന്ന ഹിന്ദി ഭാഷയിലായിരുന്നു പന്ത് പ്രധാനമായും എഴുതിയത്. കവിതകൾ, ഉപന്യാസങ്ങൾ, പദ്യരൂപത്തിലുള്ള നാടകങ്ങൾ എന്നിവ ഉൾപ്പെടെ ഇരുപത്തിയെട്ട് കൃതികൾ പന്ത് രചിച്ചിട്ടുണ്ട്.
ഛായാവാദി കവിതകൾക്കു പുറമേ അദ്ദേഹം പുരോഗമനാത്മക കവിതകളും സോഷ്യലിസ്റ്റ് കവിതകളും മനുഷ്യത്വ കവിതകളും തത്ത്വചിന്താപരമായ കവിതകളും രചിച്ചു.
പന്തിന്റെ ഏറ്റവും പ്രശസ്ത കവിതകളുടെ സമാഹാരമായ ചിദംബര എന്ന കൃതിയ്ക്ക് ജ്ഞാനപീഠം പുരസ്കാരം ലഭിച്ചു. ലോകയാതൻ എന്ന കൃതിയ്ക്ക് സോവിയറ്റ് യൂണിയൻ അദ്ദേഹത്തിനു നെഹ്രു സമാധാന സമ്മാനവും നൽകിയിട്ടുണ്ട്.