അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി നാവികസേന

At Malayalam
1 Min Read

അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി നാവികസേന. വാണിജ്യ കപ്പലുകൾ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് യുദ്ധക്കപ്പലുകളായ ഐഎൻഎസ് മോർമുഗാവോ, ഐഎൻഎസ് കൊച്ചി, ഐഎൻഎസ് കൊൽക്കത്ത എന്നിവ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കിയത്.

അതിനിടെ അറബിക്കടലിൽ വെച്ച് ആക്രമിക്കപ്പെട്ട ചരക്കുകപ്പൽ മുംബൈ തീരത്ത് നങ്കൂരമിട്ടു. ഇന്ത്യൻ തീരത്ത് നിന്ന് 400 കിലോമീറ്റർ അകലെ വെച്ച് ഡ്രോൺ ആക്രമണം നേരിട്ട എം.വി. ചെം പ്ലൂട്ടോ എന്ന കപ്പലാണ് മുംബൈയിൽ എത്തിയത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പലായ വിക്രത്തിന്റെ അകമ്പടിയോടെയാണ് ആക്രമണം നടന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം ചെം പ്ലൂട്ടോ മുംബൈയിലെത്തിയത്.

മുംബൈയിൽ എത്തിച്ച കപ്പൽ പരിശോധിച്ച അന്വേഷണസംഘം, കപ്പലിന് നേരെ ഉണ്ടായത് ഡ്രോൺ ആക്രമം ആണെന്ന വിലയിരുത്തലിലാണ്. നാവികസേന , കോസ്റ്റ്ഗാർഡ്, ഇന്റലിജൻസ് എന്നിവയുടെ സംയുക്ത അന്വേഷണമാണ് പുരോഗമിക്കുന്നത്.

- Advertisement -
TAGGED:
Share This Article
Leave a comment