പെട്രോൾ, ഡീസൽ വില കുറച്ചേക്കും

At Malayalam
1 Min Read

രാജ്യാന്തര ക്രൂഡോയിൽ വിപണിയിലെ അനുകൂല സാഹചര്യം കണക്കിലെടുത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ പൊതു മേഖലാ എണ്ണ കമ്പനികൾ ആലോചിക്കുന്നു. വെള്ളിയാഴ്ച അമേരിക്കയിലെ നൈമക്സ് വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 70 ഡോളറിന് താഴെയെത്തി. പശ്ചിമേഷ്യയിൽ ബാരലിന് 72 ഡോളറിനാണ് വ്യാപാരം നടത്തുന്നത്.

പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോൾ, ഡീസൽ വില കുറച്ചാൽ രാഷ്ട്രീയ നേട്ടമാകുമെന്ന നിലപാടാണ് കേന്ദ്ര സർക്കാരിനുള്ളത്. ഇതു സംബന്ധിച്ച് പ്രാരംഭ ചർച്ചകൾ നടക്കുകയാണ്. നാണയ പെരുപ്പ ഭീഷണി ശക്തമായതിനാൽ ക്രൂഡ് വില കുത്തനെ കൂടിയിട്ടും ഒന്നര വർഷമായി പെട്രോൾ, ഡീസൽ എന്നിവയുടെ ആഭ്യന്തര വിലയിൽ കമ്പനികൾ മാറ്റം വരുത്തിയിരുന്നില്ല. ഇത് മൂലം കമ്പനികൾ ഭീമമായ വില്പന നഷ്ടമാണ് നേരിട്ടത്.

Share This Article
Leave a comment