റഷ്യക്ക് വെല്ലുവിളിയുയർത്തി യു.എസുമായി പ്രതിരോധസഹകരണ കരാറിലേർപ്പെടാൻ ഫിൻലൻഡ് തയ്യാറെടുക്കുന്നു.ഫിൻലൻഡിലെ 15 ഇടങ്ങളിൽ യു.എസ്. സേനയ്ക്ക് പ്രവർത്തിക്കാനധികാരം നൽകുന്നതാണ് കരാർ. യുക്രൈൻ യുദ്ധമാരംഭിച്ചതിനുശേഷം മുന്നറിയിപ്പവഗണിച്ച് അയൽരാജ്യമായ ഫിൻലൻഡ് നാറ്റോയിൽ ചേർന്നത് റഷ്യയെ ചൊടിപ്പിച്ചിരുന്നു. പിന്നാലെ, ഫിൻലൻഡിലേക്കുള്ള വൈദ്യുതവിതരണവും തടഞ്ഞു.
റഷ്യ-യുക്രൈൻ യുദ്ധം ഫിൻലൻഡ്, സ്വീഡൻ, ലിത്വാനിയ, പോളണ്ട് എന്നീ അയൽ രാജ്യങ്ങളിലേക്കു നീണ്ടേക്കുമെന്ന വിലയിരുത്തൽ അധിനിവേശത്തിൻ്റെ തുടക്കം മുതൽക്കുണ്ടായിരുന്നു. അയൽ രാജ്യങ്ങൾ നാറ്റോയിൽ ചേരുകയും റഷ്യക്ക് സുരക്ഷാ ഭീഷണിയുയർത്തുകയും ചെയ്താൽ ആണവായുധപ്രയോഗം നടത്താൻ മടിക്കില്ലെന്നും റഷ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ റഷ്യയുമായി അതിർത്തിപങ്കിടുന്ന കിഴക്കൻ അതിർത്തി ഫിൻലൻഡ് വീണ്ടുമടച്ചു.