ശബരിമല സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ കേരളത്തിലെത്തി

At Malayalam
0 Min Read

ശബരിമല തീർഥാടകരുടെ തിരക്ക് പരിഗണിച്ച് ദക്ഷിണ റെയിൽവേ അനുവദിച്ച ശബരി സ്പെഷ്യൽ വന്ദേ ഭാരത് ആദ്യയാത്ര തുടങ്ങി. രാവിലെ 4:36 ഓടെയാണ് 06151 കോട്ടയം സ്പെഷ്യൽ വന്ദേ ഭാരത് യാത്ര ആരംഭിച്ചത്. ഇന്ന് വൈകീട്ട് 4:30 ഓടെ ട്രെയിൻ കോട്ടയത്ത് എത്തിച്ചേരും. മടക്കയാത്ര നാളെ പുലർച്ചെയാണ്. അതേസമയം മണ്ഡലകാല തിരക്ക് പരിഗണിച്ച് പ്രഖ്യാപിച്ച താമ്പരം – കൊല്ലം ശബരി സ്പെഷ്യൽ ട്രെയിനിന്‍റെ ആദ്യ സർവീസ് നാളെയാണ്. ഉച്ചയ്ക്ക് 1:30നാണ് ചെന്നൈ താമ്പരം സ്റ്റേഷനിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കുക. ഞായറാഴ്ച രാവിലെ 6:45ന് ട്രെയിൻ കൊല്ലത്ത് എത്തിച്ചേരും.

Share This Article
Leave a comment