ബോളിവുഡ് താരം സണ്ണി ലിയോൺ വെബ്സീരീസിൽ. ഉപ്പും മുളകും പരമ്പരയുടെ സംവിധായകൻ സതീഷ് കുമാർ ആണ് സംവിധാനം ചെയ്യുന്നത്. സണ്ണി ലിയോണിനെ കാണാനായി നടിയുടെ മുഖമുള്ള ടീഷർട്ട് ധരിച്ച് ഓടിവരുന്ന ഭീമൻ രഘുവിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. സണ്ണി ലിയോണിനൊപ്പം സീരീസിൽ ഭീമൻ രഘു നൃത്ത രംഗത്തും പ്രത്യക്ഷപ്പെടുന്നുണ്ട്.
മണിക്കുട്ടൻ, ശരത് അപ്പാനി, മാളവിക മോഹൻദാസ്, കോട്ടയം രമേശ്, ഹരീഷ് കണാരൻ, നോബി മാർക്കോസ്, ജോൺ ആന്റണി, സജിത മഠത്തിൽ, അസീസ് നെടുമങ്ങാട് തുടങ്ങി നീണ്ടതാരനിര അണിനിരക്കുന്നുണ്ട്. സണ്ണി ലിയോണും ‘കേരള ഈസ് ഫോർ എവർ’ എന്ന കുറിപ്പോടെ വെബ് സീരീസിന്റെ ചിത്രീകരണരംഗം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.