സമ്പൂർണ കോർട്ട് റൂം ഡ്രാമ എന്ന് വിളിയ്ക്കാവുന്ന മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം നേരിന്റെ ആദ്യ ട്രെയിലർ എത്തി. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ നിർമാണം. തിരുവനന്തപുരത്തെ തുമ്പ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു സംഭവമാണ് സസ്പെൻസ് ത്രില്ലറായ ചിത്രത്തിന്റെ ഇതിവൃത്തം.സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വിജയമോഹൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിയ്ക്കുന്നത്. പ്രിയാമണി, സിദ്ദിഖ്,ഗണേഷ് കുമാർ, ജഗദീഷ്,അനശ്വര രാജൻ, ദിനേശ് പ്രഭാകർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംവിധായകൻ ജീത്തു ജോസഫിനൊപ്പം ശാന്തി മായാദേവിയും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം നൽകുന്നു.
ഛായാഗ്രഹണം – സതീഷ് ക്കുറുപ്പ്.
എഡിറ്റിംഗ് -വി.എസ്.വിനായക് .
കലാസംവിധാനം – ബോബൻ