തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് ഏറെ തരംഗം സൃഷ്‌ടിച്ച നടി സിൽക്ക് സ്മിതയുടെ ബയോപിക് ‘സിൽക്ക് സ്മിത, ദ അൺടോൾഡ് സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഓസ്ട്രേലിയൻ-ഇന്ത്യൻ നടിയും മോഡലും നർത്തകിയുമായ ചന്ദ്രിക രവിയാണ് സിൽക്ക് സ്മിതയാവുന്നത്.
താരത്തിന്റെ ഏറ്റവും ഫേയ്മസായ ഫോട്ടോക്ക് സമാനമായ പോസിൽ നിൽക്കുന്ന ചന്ദ്രിക രവിയുടെ ഫോട്ടോയാണ് ഫസ്റ്റ് ലുക്കായി പുറത്തുവന്നത്.
നവാഗതനായ ജയറാം ശങ്കരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘സ്വീറ്റ് കാരം കോഫി’ എന്ന പ്രൈമിലെ തമിഴ് സീരീസിന്റെ സംവിധായകൻ കൂടിയാണ് ജയറാം ശങ്കരൻ. തമിഴ് തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകളിലാണ് ചിത്രമെത്തുക.