ഇന്നാണ് ഇന്നാണ് 20-20

At Malayalam
1 Min Read

തിരുവനന്തപുരത്ത്‌ ഇന്ന്‌ ക്രിക്കറ്റ്‌ കാര്‍ണിവല്‍. ഇന്ത്യ-ഓസ്‌ട്രേലിയ 20-20 പരമ്പരയിലെ രണ്ടാം മത്സരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈകിട്ട് 7 ന് തുടങ്ങും. വിശാഖപട്ടണത്തു നടന്ന ആദ്യ മത്സരത്തിൽ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ മുമ്പിലെത്താനാകും ഓസ്‌ട്രേലിയയുടെ ശ്രമം.മത്സരത്തിന് മഴ ഭീഷണിയുയർത്തുന്നുണ്ടെങ്കിലും ആവേശം ഒട്ടും ചോരില്ലെന്നാണ് പ്രതീക്ഷ.

മഴ പെയ്താലും രണ്ടു മണിക്കൂർ മഴ മാറിനിന്നാൽ മത്സരം നടത്താനുള്ള സൗകര്യങ്ങളും സ്റ്റേഡിയത്തിൽ തയ്യാറാണ്. ക്യാപ്റ്റനെന്ന നിലയിൽ ആദ്യ മത്സരത്തിലെ വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് സൂര്യകുമാർ യാദവ്. വിജയ ടീമിൽ മാറ്റം വരുത്താൻ ടീം മാനേജ്‌മെന്റ് മുതിർന്നേക്കില്ല. നേരത്തേ വിശാഖപട്ടണത്ത് ഓസ്‌ട്രേലിയ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം സൂര്യ, ഇഷാൻ കിഷൻ, റിങ്കു സിങ് എന്നിവരുടെ മിന്നുന്ന ബാറ്റിംഗിലാണ് ഇന്ത്യ മറികടന്നത്.

Share This Article
Leave a comment