നടൻ പ്രകാശ് രാജിന് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി. ) നോട്ടീസ് അയച്ചു. ജ്വല്ലറി ഉടമയ്ക്കെതിരായ 100 കോടിയുടെ നിക്ഷേപത്തട്ടിപ്പ് കേസിലാണ് പ്രകാശ് രാജിന് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ പോണ്ടിച്ചേരി, ചെന്നൈ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ നിന്നായി ഒട്ടനവധി പേരിൽ നിന്ന് നൂറു കോടിയോളം രൂപ തട്ടിപ്പുനടത്തിയെന്നാണ് പ്രണവ് ജുവലറി ഉടമക്കെതിരേ ഉയർന്ന ആരോപണം. ഈ സമയത്ത് പ്രണവ് ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു പ്രകാശ് രാജ്. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് ഇ.ഡി. ചോദ്യം ചെയ്യലിന് നോട്ടീസ് അയച്ചിരിക്കുന്നത്.