നാരുകൾ, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിനുകളായ എ, കെ എന്നിവ സമൃദ്ധമായി അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് കാബേജ്. ഓറഞ്ചിനേക്കാൾ കൂടുതൽ വൈറ്റമിൻ സി കാബേജിൽ അടങ്ങിയിരിക്കുന്നു. സാലഡ് ആയും സൂപ്പായും കറികളായും കഴിക്കാമെന്നതിനാൽ ഇത് വൈവിധ്യമുള്ള പച്ചക്കറിയായി കണക്കാക്കാം.
ബുദ്ധി ശക്തി വർധിപ്പിക്കുന്ന കാര്യത്തിലും കാബേജ് മുന്നിൽ തന്നെയാണ്. വൈറ്റമിൻ കെ ധാരാളമായി അടങ്ങിയിട്ടുമുണ്ട്. ഇത് തലച്ചോറിലെ കോശങ്ങളെ നല്ല നിലയിൽ ഉത്തേജിപ്പിക്കും. ശരീരത്തിലെത്തുന്ന വിഷാംശം പുറന്തള്ളാനും കാബേജ് നന്നാണ്. മാത്രമല്ല ചർമത്തിലുണ്ടാകുന്ന അലർജി പരിഹരിയ്ക്കാൻ കാബേജ് സഹായിക്കും.
ഭക്ഷണത്തിന്റെ അളവു കുറച്ചതു കൊണ്ടു മാത്രം കുടവയർ കുറയില്ല. കാബേജ് ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ കുടവയർ കുറയാൻ സഹായകമാണന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.വൈറ്റമിൻ സി യുടെ മികച്ച കലവറ കൂടിയാണ് കാബേജ്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും പൊതുവായ ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുകയും ചെയ്യും.രക്തസമ്മർദം സാധാരണ രീതിയിൽ നിലനിർത്തുന്നതിനും കാബേജ് സഹായകമാണ്. ക്യാൻസറിനെ ചെറുക്കാനും കാബേജിന് കഴിയും. ട്യൂമർ വളർച്ചയെ പ്രതിരോധിയ്ക്കാൻ കാബേജിനു കഴിവുണ്ടന്ന് കണ്ടെത്തിയിട്ടുണ്ട്.
പുരുഷൻമാരിലെ പ്രോസ്‌റ്റേറ്റ് ക്യാൻസർ പ്രതിരോധിക്കാനും കാബേജിന് കഴിവുണ്ട്. മാനസിക സമ്മർദം കൊണ്ടുണ്ടാകുന്ന തലവേദന പരിഹരിയ്ക്കാൻ കാബേജ് ഉപയോഗിക്കുന്നതിലൂടെ കഴിയും.പുരുഷൻമാർ മിക്കവരും മസിലുകളുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നവരാണ്. ഇവർ കാബേജ് ശീലമാക്കുന്നത് നന്നായിരിക്കും.കാഴ്ച ശക്തി വർധിപ്പിക്കുന്ന കാര്യത്തിലും കാബേജ് മിടുക്കനാണ്. പ്രായാധിക്യം മൂലമുണ്ടാകുന്ന കാഴ്ച പ്രശ്‌നങ്ങളyes ആധിക്യം കുറയ്ക്കാനും കാബേജ് നന്നാണ്.