പ്രൂൺസ് കിട്ടിയോ, ഒഴിവാക്കല്ലേ

At Malayalam
1 Min Read
Prunes

ഏറെ ഗുണങ്ങളുള്ള ഒരു ഡ്രൈ ഫ്രൂട്ടാണ് പ്രൂൺസ്. പ്രൂൺസ് എന്നു കേട്ട് ഇതെന്താണപ്പാ എന്നു അന്തം വിടണ്ട. ഉണങ്ങിയ പ്ലം പഴമാണ് പ്രൂൺസ് എന്നറിയപ്പെടുന്നത്. ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഇവയില്‍ ഫൈബറും വൈറ്റമിനുകളും മിനറലുകളും ധാരാളം ഉണ്ട്. പ്രൂൺസ് പതിവായി കഴിക്കുന്നത് എല്ലുകൾക്ക് ആരോഗ്യമേകാനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.വൈറ്റമിന്‍ എ, ബി, കെ, പൊട്ടാസ്യം, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയിട്ടുള്ള പ്രൂൺസിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. വയര്‍ വീര്‍ത്തിരിക്കുന്നത് തടയാനും കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പ്രൂൺസ് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമായ ‘ഓസ്റ്റിയോപൊറോസിസ്’ സാധ്യതയെ തടയാനും സഹായിക്കും.

പ്രൂൺസ് വിളര്‍ച്ചയുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ഇവയില്‍ അയേണ്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രൂൺസിൽ ‘ഗ്ലൈസെമിക് ഇൻഡെക്സ്’ കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. മാത്രമല്ല ഫൈബറുംഅടങ്ങിയിട്ടുണ്ട്. അതായത് പ്രമേഹ രോഗികൾക്കു കഴിക്കാവുന്ന മികച്ച ഒരു ഡ്രൈ ഫ്രൂട്ടാണിത് എന്നു സാരം.

ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പ്രൂൺസ്, കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വൈറ്റമിന്‍ എ ധാരാളം അടങ്ങിയ പ്രൂൺസ് പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതു തന്നെ.

- Advertisement -

മഗ്നീഷ്യം ധാരാളം അടങ്ങിയ പ്രൂൺസ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.വൈറ്റമിന്‍ ബിയും മറ്റും അടങ്ങിയ പ്രൂൺസ് പതിവായി കഴിക്കുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. വൈറ്റമിനുകളും ആന്‍റി ഓക്സിഡന്‍റുകളും മറ്റും അടങ്ങിയ പ്രൂൺസ് ചര്‍മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഇവ ചര്‍മം ചെറുപ്പമുള്ളതാക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂൺസ് കഴിക്കുന്നത് വയര്‍ നിറയ്ക്കാനും അതിലൂടെ വിശപ്പു കുറയ്ക്കാനും അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാനും സഹായിക്കുകയും ചെയ്യും.

Share This Article
Leave a comment