ലോകകപ്പ് ആവേശത്തിൽ തലസ്ഥാനവും

At Malayalam
0 Min Read

തലസ്ഥാനവും ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ആവേശത്തിൽ. ഇന്ത്യ – ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കലാശപ്പോരാട്ടം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പുരോഗമിക്കുമ്പോൾ തലസ്ഥാനത്ത് വിവിധ ഇടങ്ങളിലാണ് മത്സരത്തിന്‍റെ തൽസമയ സംപ്രേക്ഷണം പ്രദർശിപ്പിക്കുന്നത്. കിഴക്കേകോട്ടയിലെ ശ്രീചിത്തിര തിരുനാൾ പാർക്ക്, മനവീയം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആണ് തത്സമയം സംപ്രേഷണം. വിവിധ ക്ലബ്ബുകളുടെയും കായിക സംഘടനകളുടെയും നേതൃത്വത്തിലാണ് കലാശ പോരാട്ടത്തിന്‍റെ തത്സമയ സംപ്രേഷണം ബിഗ് സ്ക്രീനിൽ ഒരുക്കിയിരിക്കുന്നത്.മാനവീയം വീഥിയിൽ നിരവധി പേരാണ് ഫൈനൽ മത്സരം കാണാൻ തടിച്ചുകൂടിയിരിക്കുന്നത്.

Share This Article
Leave a comment