മമ്മൂട്ടി കമ്പനിയുടെ ബാനറിൽ, ജിയോ ബേബി സംവിധാനം നിർവഹിക്കുന്ന, മമ്മുട്ടി-ജ്യോതിക ചിത്രം ‘കാതൽ ദി കോർ’ലെ ആദ്യ ലിറിക്കൽ വീഡിയോ ‘എന്നും എൻ കാവൽ’ പുറത്തിറങ്ങി. മാത്യൂസ് പുളിക്കൻ കംബോസ് ചെയ്ത ഈ ഗാനത്തിന് അൻവർ അലിയാണ് വരികൾ ഒരുക്കിയിരിക്കുന്നത്. ജി വേണുഗോപാലും കെ.എസ് ചിത്രയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നവംബർ 23 മുതൽ തിയറ്ററുകളിലെത്തുന്ന ‘കാതൽ ദി കോർ’ൽ മാത്യു ദേവസ്സി എന്ന കഥാപാത്രത്തെയാണ് മമ്മുട്ടി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചർ അപ്ഡേറ്റ് ചെയ്തുകൊണ്ട് മമ്മുട്ടി തന്നയാണ് മാത്യു ദേവസ്സിയെ പരിചയപ്പെടുത്തിയത്. ചിത്രത്തിന്റെ ട്രെയിലർ വരും ദിവസങ്ങളിലായി പുറത്തുവിടും. ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കും.