കിംഗ് ഖാൻ ഷാരൂഖിന്റെ 58-ാം ജന്മദിനമാണിന്ന്. പതിവ് തെറ്റിക്കാതെ ഷാരൂഖ് ഖാന്റെ ആരാധകർ ഇത്തവണയും മന്നത്തിന് മുന്നിലെത്തി. 12 മണിയോടെ ആരവങ്ങളും പടക്കം പൊട്ടിച്ചുള്ള ആഘോഷങ്ങളും മന്നത്തിന് മുന്നിൽ തുടങ്ങി. തന്റെ ആരാധകരെ കാണാൻ പതിവ് തെറ്റിക്കാതെ തന്നെ ഷാരൂഖും എത്തി. എല്ലാ വർഷവും പിറന്നാൾ ദിനത്തിൽ ആരാധകരെ അഭിവാദ്യം ചെയ്യാൻ സൂപ്പർ താരം ബാൽക്കണിയിൽ എത്താറുണ്ട്.
മന്നത്തിന്റെ ബാൽക്കണിയിൽ നിന്നുള്ള ഷാരൂഖിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരിക്കുകയാണ്. സ്നേഹ ചുംബനങ്ങൾ നൽകിയും കൈ വിടർത്തിയുള്ള സിഗ്നേച്ചർ സ്റ്റൈൽ കാണിച്ചും ഷാരൂഖ് ആരാധകരുടെ പിറന്നാൾ ആശംസ സ്വീകരിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. കറുത്ത നിറത്തിലുള്ള ടി-ഷർട്ടും കാമോഫ്ലാജ് കാർഗോയും കൂളിംഗ് ഗ്ലാസും തൊപ്പിയുമാണ് ഷാരൂഖ് ധരിച്ചിരുന്നത്.