ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനിടെ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ മിഡില്‍ ഈസ്റ്റിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ആയുധം വിറ്റേക്കുമെന്ന് റിപ്പോര്‍ട്ട്. പലസ്തീനികളെ പിന്തുണയ്ക്കാന്‍ കിം ജോങ് ഉന്‍ തന്റെ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടെന്നും മിഡില്‍ ഈസ്റ്റിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നത് പരിഗണിക്കുന്നുണ്ടെന്നും ദി വാള് സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ 7 ന് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തില്‍ ഹമാസ് ഉത്തരകൊറിയന്‍ ആയുധങ്ങള്‍ ഉപയോഗിച്ചതായി സംശയം ഉയര്‍ന്നിരുന്നു. ഹമാസ് പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ചൂണ്ടിക്കാട്ടിയായിരുന്നു ഈ വാദമുയര്‍ന്നത്. കവചിത വാഹനങ്ങള്‍ക്കെതിരെ സാധാരണയായി ഉപയോഗിക്കുന്ന ഉത്തര കൊറിയന്‍ എഫ് -7 റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡാണ് ഹമാസ് ഉപയോഗിച്ചതെന്നാണ് വാദം. ഹമാസ് ഭീകരര്‍ ഉത്തരകൊറിയന്‍ ബള്‍സെ ഗൈഡഡ് ടാങ്ക് വേധ മിസൈലുകള്‍ ഉപയോഗിച്ചിരുന്നുവെന്നും വാദമുയര്‍ന്നു