അമിതവണ്ണം കുറയ്ക്കാൻ പല വഴികൾ പരീക്ഷിക്കുമ്പോഴും ഏറെ വിഷമമുള്ള ഒന്നാണ് ചോറ് ഒഴിവാക്കുക എന്നത്.ശരിക്കും ചോറു കഴിക്കുന്നത് തടി കൂടാൻ കാരണമാണോ?ചോറു കഴിച്ചു കൊണ്ട് തടി കുറയ്ക്കാൻ സാധിക്കുമോ?
വൈറ്റ് റൈസ് ആരോഗ്യകരമായ ഭക്ഷണങ്ങളുടെ പട്ടികയിൽ നിന്ന് ഏറെക്കാലമായി പുറത്തു നിൽക്കുകയാണ്.കഴിക്കാൻ പലർക്കും ഇഷ്ടമാണെങ്കിലും വൈറ്റ് റൈസിൽ ഉയർന്ന കലറി കണ്ടന്റ് ഉള്ളതു കൊണ്ടു തന്നെ പലർക്കും വൈറ്റ് റൈസിനെ ദൂരെ നിർത്തേണ്ടി വന്നു.
എന്നാൽ,യഥാർത്ഥത്തിൽ മെറ്റബോളിസം മെച്ചപ്പെടുത്താനും പോഷകങ്ങളുടെ അളവു വർധിപ്പിക്കാനും ഈ വൈറ്റ് റൈസ് സഹായിക്കും.പക്ഷേ ശരിയായ രീതിയിൽ തന്നെ കഴിക്കണം,എങ്കിൽ ശരീര ഭാരം കുറയ്ക്കാം.വൈറ്റ് റൈസ് കഴിച്ച് ശരീരഭാരം നിയന്ത്രിക്കാൻ വിദഗ്ധർ നിർദ്ദേശിക്കുന്ന ചില ടിപ്പുകൾ നോക്കാം.
മിതമായി മാത്രം കഴിക്കുക.കുറച്ചു മാത്രമേ കഴിക്കുന്നുള്ളൂവെന്നും മറ്റു തരത്തിലുള്ള കാർബോഹൈഡ്രേറ്റുകളോ കൊഴുപ്പുകളോ ചോറിനൊപ്പം കഴിക്കില്ല എന്നും തീരുമാനിക്കുക.പാചക രീതിയിലും മാറ്റം വരുത്താം.അരിയിലെ ഉയർന്ന കാർബോഹൈഡ്രേറ്റ് കണ്ടന്റ് ഉപേക്ഷിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം ആരോഗ്യകരമായ രീതിയിൽ പാകം ചെയ്യുക എന്നതു കൂടിയാണ്.