യേശുക്രിസ്തുവിന്റെ ജറുസലേം നഗരപ്രവേശനത്തെ അനുസ്മരിപ്പിക്കുന്ന ഓശാന പെരുന്നാൾ ആഘോഷങ്ങളോടെ ക്രൈസ്തവ വിശ്വാസികളുടെ പീഡാനുഭവ വാരാചരണത്തിന് ഇന്ന് തുടക്കമാവും. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിവിധ ക്രിസ്ത്യൻപള്ളികളിൽ യാമപ്രാർഥനകൾ, കുരുത്തോല പ്രദക്ഷിണം, കുരുത്തോല വാഴ്‌വിന്റെ ശുശ്രൂഷകൾ, വിശുദ്ധകുർബാന, വചന പ്രഘോഷണം എന്നിവയും നടക്കും.