കൊല്ലത്ത് വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി തന്നെയാണ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് എന്ന 21 കാരനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം 24 കാരനായ നീണ്ടകര സ്വദേശി തേജസ് രാജ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിൻ്റെ കാരണം എന്താണ് എന്ന കാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ല. സംഭവത്തിൻ്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും വൈകാതെ കാര്യങ്ങൾ വ്യക്തമാകുമെന്നും പൊലീസ് പറയുന്നു.