മണ്ഡല പുനർനിർണയം:പിണറായിയെ ക്ഷണിച്ച് സ്‌റ്റാലിൻ

At Malayalam
1 Min Read

ഏകപക്ഷീയമായി പാർലമെൻ്റ് മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യോജിച്ച നീക്കത്തിന് പ്രതിപക്ഷം. ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും മൂല്യങ്ങൾ കാറ്റിൽ പറത്തി ലോക്സഭാ മണ്ഡലങ്ങൾ പുനർനിർണയിക്കാൻ കേന്ദ്രം നടത്തുന്ന തിരക്കിട്ട നീക്കങ്ങൾക്കെതിരെ ചെന്നൈയിൽ വിളിച്ചു ചേർക്കുന്ന ഐക്യദാർഢ്യ സമ്മേളനത്തിലേക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയനെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ ക്ഷണിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രതിനിധികളായി തമിഴ്നാട് ഐ ടി മന്ത്രി പളനിവേൽ ത്യാഗരാജൻ ഡോ: തമിഴച്ചി തങ്ക പാണ്ഡ്യൻ എം പി എന്നിവർ നേരിട്ട് എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത്. ഈ മാസം 22 ന് ചെന്നൈയിൽ നടക്കുന്ന സമ്മേളനത്തോടും ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാടിനോടുമുള്ള ഐക്യദാർഢ്യം മുഖ്യമന്ത്രി അവരെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറിൽ എത്തിയ അവർ എം കെ സ്റ്റാലിന്റെ ആത്മകഥ മുഖ്യമന്ത്രിക്കു സമ്മാനിക്കുകയും ചെയ്തു.

Share This Article
Leave a comment