ഭർതൃമാതാവിനൊപ്പം ഉറങ്ങാൻ കിടന്ന വനിത ദന്ത ഡോക്ടർ വീട്ടിലെ കുളിമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ. തിരുവനന്തപുരം ജില്ലയിലെ പാറശാലയിലാണ് സംഭവം. ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന അനൂപിൻ്റെ ഭാര്യ ഡോ: സൗമ്യയാണ് മരിച്ചത്. 30 വയസായിരുന്നു പ്രായം. അനൂപിൻ്റെ മാതാവ് ചികിത്സയിൽ ആയിരുന്നതിനാൽ അവർക്കൊപ്പമാണ് സൗമ്യ രാത്രിയിൽ ഉറങ്ങാനായി പോയത്. രാത്രി വൈകി സൗമ്യയെ റൂമിൽ കാണാതായപ്പോൾ മാതാവ് അനൂപിനെ വിളിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളിമുറിയിൽ കഴുത്തറുത്ത നിലയിൽ സൗമ്യയെ കണ്ടെത്തിയത്. കൈത്തണ്ടയിലെ ഞരമ്പും മുറിച്ചിട്ടുണ്ടായിരുന്നു.
മാനസിക സമ്മർദത്തിന് സൗമ്യ ഡോക്ടറെ കണ്ട് മരുന്നു കഴിച്ചിരുന്നതായി പറയുന്നു. ജോലി ലഭിക്കാത്തതിലും കുട്ടികൾ ഇല്ലാത്തതിലും സൗമ്യയ്ക്ക് കടുത്ത നിരാശ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. വിശദമായി അന്വേഷണം നടത്തി കാര്യങ്ങൾ സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലിസ്.