മദ്യപിച്ച് ലക്കുകെട്ട് റോഡിൽ കിടന്ന പഞ്ചായത്ത് സെക്രട്ടറിയെ പൊലിസെത്തി ആശുപത്രിയിൽ കൊണ്ടുപോയി. മലപ്പുറം ജില്ലയിലെ വെട്ടത്തൂർ പഞ്ചായത്ത് സെക്രട്ടറി ഷാജിമോനാണ് ഔദ്യോഗിക ചുമതലയിലുള്ള സമയത്ത് മദ്യപിച്ച് വഴിയിൽ കിടന്നത്.
മദ്യ ലഹരിയിൽ ബോധമില്ലാതെ പെരിന്തൽമണ്ണയിലെ റോഡുവക്കിൽ കിടന്ന ഇയാളെ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. പരിശോധനയിൽ ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്യൂട്ടിക്കിടയിൽ മദ്യപിച്ചതിന് ഉദ്യോഗസ്ഥനെതിരെ വകുപ്പു തലത്തിൽ സർക്കാർ നടപടി ഉണ്ടാകും.