ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം – അപേക്ഷിക്കാം

At Malayalam
0 Min Read

നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിന് www.polyadmission.org/ths ലിങ്ക് വഴി ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം. ഹൈസ്‌കൂൾ തലം മുതൽ കുട്ടികൾക്ക്‌ സാങ്കേതിക വിദ്യാഭ്യാസം നേടുന്നതിന് ടെക്‌നിക്കൽ ഹൈസ്‌കൂളുകൾ അവസരം നൽകുന്നുണ്ട്.

പൊതുവിദ്യാഭ്യാസത്തോടോപ്പം തന്നെ  സ്‌പെഷ്യലിസ്റ്റ് ട്രേഡുകളിലും (ഫിറ്റിങ്, വെൽഡിങ്, ഇലക്ട്രിക്കൽ വയറിങ്‌, മെയിന്റനൻസ് ഓഫ്‌ ഡൊമസ്റ്റിക് അപ്ലയൻസസ്,  മെയിന്റനൻസ് ഓഫ് ടു, ത്രീ വീലർ, ടേണിങ്,  ഇലക്ട്രോ പ്ലേറ്റിംഗ്) സാങ്കേതിക പരിജ്ഞാനം നേടാം. വിശദവിവരങ്ങൾക്ക് 9846170024, 7907788350, 9446686362, 9645814820, 7907938093, 9446547098.

Share This Article
Leave a comment