കണ്ണൂരിൽ പട്ടാപ്പകൽ കാട്ടുപന്നി ഇറങ്ങി ഇരുചക്ര വാഹന യാത്രക്കാരിയെ കുത്തി മറിച്ചിട്ട് വാഹനം തകർത്തു. തലശേരിയിൽ രാവിലെ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വിജിലയ്ക്ക് സാരമായ പരിക്കു പറ്റി തലശേരിയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
വിജില ഓടിച്ചിരുന്ന സ്കൂട്ടർ പൂർണമായും തകർന്നു. തലശേ രിയിലെ ഇടത്തിലമ്പലം ബസ് സ്റ്റോപ്പിനടുത്തായാണ് സംഭവം ഉണ്ടായത്. സ്കൂട്ടറിൻ്റെ മുൻഭാഗം മുഴുവൻ കാട്ടുപന്നി തകർത്തു കളഞ്ഞു. സംഭവം കണ്ട് ഓടിയെത്തിയവർ വിജിലയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.