രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചു മകനായ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ അഞ്ച് ബി ജെ പി – ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിലായി. അന്തരിച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിനായി തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എത്തിയ തുഷാർ ഗാന്ധിയെ തടഞ്ഞു എന്ന കേസിലാണ് പൊലിസ് ഇവരെ അറസ്റ്റു ചെയ്തത്.
സംഘപരിവാർ, ആർ എസ് എസ് ശക്തികൾ രാജ്യത്തിൻ്റെ ആത്മാവിൽ വിഷം കലർത്തുന്നു എന്ന തുഷാർ ഗാന്ധിയുടെ പ്രസ്താവനയാണ് ഇവരെ പ്രകോപിപ്പിച്ചതും തുടർന്ന് അദ്ദേഹത്തെ തടഞ്ഞു വയ്ക്കുന്നതിലേക്കും കാര്യങ്ങൾ എത്തിയത്. തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമുയർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനാ നേതാക്കൾ തുടങ്ങി നിരവധി പേരാണ് സംഭവത്തിൽ പ്രതിഷേധം ഉയർത്തിയത്.