തെലങ്കാനയിൽ മുഖ്യമന്ത്രിയെ വിമർശിച്ച മാധ്യമ സ്ഥാപനം സീൽ ചെയ്ത് മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു

At Malayalam
1 Min Read

കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിൽ മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡിയെ വിമർശിച്ചു സംസാരിക്കുന്ന കർഷകൻ്റെ വീഡിയോ ഷെയർ ചെയ്ത രണ്ട് മാധ്യമ പ്രവർത്തകരെ പൊലിസ് അറസ്റ്റു ചെയ്ത നടപടി വലിയ വിവാദമായി. പൾസ് ന്യൂസ് ബ്രേക്ക് എന്ന മാധ്യമത്തിലെ രേവതി പൊഡഗാനന്ദ, തൻവി യാദവ് എന്നീ മാധ്യമ പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. കർഷകൻ മുഖ്യമന്ത്രിയെ വിമർശിച്ചതിൽ അശ്ലീല പ്രയോഗങ്ങൾ കൂടി ഉണ്ടായിരുന്നു എന്നു കാട്ടിയാണ് അത് സംപ്രേഷണം ചെയ്ത രേവതിയെ പുലർച്ചെ അവരുടെ വീട്ടിൽ കയറി അറസ്റ്റു ചെയ്തത്. രേവതിയുടെ ഭർത്താവിനേയും അറസ്റ്റു ചെയ്ത പൊലിസ് മാധ്യമ സ്ഥാപനം സീൽ ചെയ്യുകയും അവരുടെ ലാപ്ടോപും മൊബയിൽ ഫോണും പിടിച്ചെടുക്കുകയും ചെയ്തതായാണ് വിവരം.

Share This Article
Leave a comment