കുട്ടമ്പുഴ മാമലകണ്ടത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. എളമ്പളശേരി സ്വദേശിനി മായ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മായയുടെ ഭർത്താവായ ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ന് പുലർച്ചെയാണ് വീട്ടിൽ ആശവർക്കർമാരെത്തിയപ്പോൾ മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ജിജോ അടുത്തുണ്ടായിരുന്നു. ഇവർ തമ്മിൽ കുറച്ചുനാളുകളായി അത്ര സ്വരചേർച്ചയിൽ ആയിരുന്നില്ലെന്ന് അയൽ വാസികൾ പറയുന്നു.