ഷൈനി മക്കളെയും കൊണ്ട് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനു ജാമ്യമില്ല

At Malayalam
0 Min Read

കോട്ടയം ഏറ്റുമാനൂരിൽ രണ്ടു പെണ്‍മക്കളെയുമായി യുവതി തീവണ്ടിയ്ക്കു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് നോബിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂര്‍ കോടതിയാണ് നോബിയുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുമുണ്ട്. നോബിയില്‍ നിന്നും അയാളുടെ കുടുംബത്തില്‍ നിന്നും കടുത്ത മാനസിക പീഡനം നോബിയുടെ ഭാര്യയായി ഷൈനി നേരിട്ടിരുന്നതായി ബന്ധുക്കള്‍ ആരോപണം ഉയര്‍ത്തിയിരുന്നു. അത്തരം സമ്മർദങ്ങൾ താങ്ങാനാകാതെയും ജീവിക്കാൻ മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാതായതുമാണ് രണ്ട് പെൺകുട്ടികളുമായി അവർ തീവണ്ടിയ്ക്കു മുന്നിൽ ചാടി മരിക്കേണ്ടി വന്നതെന്ന യാഥാർത്ഥ്യം കേരളത്തിൻ്റെ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു.

- Advertisement -
Share This Article
Leave a comment