സംസ്ഥാനത്തെ കനത്ത ചൂട് കണക്കിലെടുത്ത് കോടതിയിൽ തങ്ങളുടെ കറുത്ത ഗൗണും കോട്ടും ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് അഭിഭാഷകർ അപേക്ഷ നൽകി. വേനൽ ചൂട് താങ്ങാനാകാത്തതിനാൽ കഴിഞ്ഞ വർഷം അഭിഭാഷകരുടെ കറുത്ത ഗൗണും കോട്ടും മെയ് മാസം വരെ ധരിക്കേണ്ടതില്ല എന്ന് കോടതി പ്രമേയം പാസാക്കിയിരുന്നു. അതേ സാഹചര്യമാണ് ഇക്കൊല്ലവും സംസ്ഥാനത്ത് നിലവിലുള്ളതെന്നും അതിനാൽ കറുത്ത ഗൗണും കോട്ടും ഒഴിവാക്കി സഹായിക്കണമെന്നും കാണിച്ചാണ് കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷൻ ചീഫ് ജസ്റ്റീസിനു അപേക്ഷ നൽകിയിരിക്കുന്നത്.