സി പി എം സംസ്ഥാന സമിതിയിൽ 89 അംഗങ്ങൾ, ഇതിൽ 17 പുതുമുഖങ്ങൾ. അഞ്ചു ജില്ലകളിലെ സെക്രട്ടറിമാരെ കൂടാതെ മന്ത്രി ആർ ബിന്ദുവിനെ കൂടി സംസ്ഥാന കമ്മിറ്റിയിൽ പുതുതായി ചേർത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ നിന്നും വാമനപുരം എം എൽ എ കൂടിയായ ഡി കെ മുരളി, കൊല്ലത്തു നിന്നും എസ് ജയമോഹൻ, ആലപ്പുഴ നിന്നും കെ പ്രസാദ്, കോട്ടയത്തു നിന്ന് പി ആർ രഘുനാഥ്, എറണാകുളത്തു നിന്നും എം അനിൽകുമാർ, കോഴിക്കോടു നിന്നും എം മെഹബൂബ്, വി വസീഫ്, മലപ്പുറത്തു നിന്ന് വി പി അനിൽ, കണ്ണൂരിൽ നിന്നും വി കെ സനോജ്, വയനാട്ടിൽ നിന്ന് കെ റഫീഖ്, പാലക്കാടു നിന്നും കെ ശാന്തകുമാരി എന്നിവരാണ് പുതുതായി സംസ്ഥാന കമ്മിറ്റിയിൽ എത്തിയവർ.
മന്ത്രി വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തിയിട്ടുണ്ട്. ജോൺ ബ്രിട്ടാസ് എം പി യും സംസ്ഥാനകമ്മിറ്റിയിൽ ഉണ്ട്. 17 അംഗങ്ങളുള്ള സംസ്ഥാന സെക്രട്ടേറിയറ്റിൽ എം വി ജയരാജൻ, കെ കെ ശൈലജ, സി എൻ മോഹനൻ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. എം വി ഗോവിന്ദൻ മാസ്റ്റർ പാർട്ടി സെക്രട്ടറിയായി തുടരും.