കൊല്ലത്തു നടന്നു വന്ന സി പി എം സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം. ചിട്ടയായ ചർച്ചകളും നയപരിപാടികളും ചർച്ച ചെയ്ത സമ്മേളത്തിൻ്റെ സമാപന ദിനമായ ഇന്നത്തെ പൊതുസമ്മേളനം ആശ്രാമം മൈതാനത്താണ് നടക്കുക. പ്രകാശ്കാരാട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരാകും ഇന്നത്തെ പൊതു സമ്മേളനത്തിൽ സംസാരിക്കുക.
സംസ്ഥാന കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലേക്ക് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തും. സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദൻ മാസ്റ്റർ തുടരാണ് സാധ്യത. ഡി വൈ എഫ് ഐ യിൽ നിന്നും കൂടുതൽ പേരെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കും. കൂടാതെ വന്നിതാ പ്രാതിനിധ്യം വർധിപ്പിക്കാനും സാധ്യതയുണ്ട്.