കേരള ഹൈക്കോടതിയിൽ ജസ്റ്റിസ് എ ബദറുദീനെതിരെ അഭിഭാഷകർ പ്രതിഷേധവുമായി രംഗത്ത്. ഒരു വനിതാ അഭിഭാഷകയോട് അപമാനിക്കും വിധം സംസാരിച്ചു എന്നതാണ് പ്രതിഷേധത്തിനു കാരണം. ജസ്റ്റിസ് ബദറുദീൻ തുറന്ന കോടതിയിൽ വച്ച് അഭിഭാഷകയോട് മാപ്പു പറഞ്ഞില്ലെങ്കിൽ കോടതി നടപടികൾ തങ്ങൾ ബഹിഷ്ക്കരിക്കുമെന്ന് അഭിഭാഷക ജനറൽ ബോർഡിയോഗം അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് സാവകാശം ചോദിച്ച അഭിഭാഷകയോട് ജസ്റ്റിസ് ബദറുദീൻ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു എന്നതാണ് പ്രതിഷേധത്തിനു കാരണം. അഭിഭാഷകയുടെ ഭർത്താവ് മരിച്ച സാഹചര്യത്തിലാണ് സാവകാശം ചോദിച്ചത്. ചേംബറിൽ വച്ച് മാപ്പു പറയാമെന്ന് ജസ്റ്റിസ് ബദറുദീൻ പറഞ്ഞെങ്കിലും അഭിഭാഷകർ അത് സമ്മതിച്ചിട്ടില്ല.