മുംബൈയിൽ നിന്ന് കണ്ടെത്തിയ മലപ്പുറം താനൂർ സ്വദേശികളായ രണ്ടു പെൺകുട്ടികളെയും കെയർ ഹോമിലേക്കു മാറ്റി. പുനെയിൽ എത്തിച്ച കുട്ടികളെ ഉച്ചയോടെ താനൂർ പൊലീസിന് കൈമാറാനാണ് തീരുമാനം. ഇന്നു വൈകുന്നേരം
അഞ്ചരയോടെ പൂനെയിൽ നിന്ന് കേരളത്തിലേക്കു മടങ്ങും. ട്രെയിനിലാണ് പെൺകുട്ടികളെ നാട്ടിലേക്ക് പൊലിസ് കൊണ്ടുവരുന്നത്.
നാളെ ഉച്ചക്ക് 12 മണിയോടെ തിരൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഗരീബ് രഥ് എക്സ്പ്രസിലാണ് കുട്ടികളുമായി പൊലിസ് മടങ്ങുന്നത്. കുട്ടികളെ നാട്ടില്‍ എത്തിച്ച ശേഷം കൗൺസലിംഗ് അടക്കം നല്‍കുമെന്നും അതിനുള്ള നടപടി ക്രമങ്ങൾ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.