ചൂടുമാത്രം ശ്രദ്ധിച്ചാൽ പോരാ, അൾട്രാവയലറ്റ് രശ്മികളിലും കരുതൽ വേണം

At Malayalam
1 Min Read

സംസ്ഥാനത്ത് സാധരണയിൽ നിന്ന് മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂടു കൂടുമെന്ന് വീണ്ടും മുന്നറിയിപ്പ്. മാത്രമല്ല അൾട്രാവയലറ്റ് രശ്മികൾ വലിയ ഭീഷണിയാണെന്നും അവയെ കരുതിയിരിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ചൂട് കനക്കുക തന്നെയാണ് എന്നതാണ് മുൻ കരുതൽ സൂചനയിലുള്ളത്. ഈ ജില്ലകളിൽ 37 ഡിഗ്രി വരെ ചൂടുണ്ടായേക്കും. മികച്ച ജാഗ്രതയാണ് ഇവിടങ്ങളിൽ വേണ്ടത്. മലപ്പുറം, ആലപ്പുഴ ജില്ലകളും ഒട്ടും മോശമല്ല. 36 ഡിഗ്രിയാണ് ചൂട് പ്രവചനം. തൃശൂർ, പാലക്കാട് ജില്ലകൾ 38 ഡിഗ്രി സെൽഷ്യസ് ചൂടിലായിരുന്നു ഇന്നലെ വരെ. ഈ വേനലിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ചൂടാണിത്. അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ശരീരത്തിൽ ഏൽക്കാതിരിക്കാനുള്ള മുൻ കരുതലും അത്യാവശ്യമാണ്.

- Advertisement -
Share This Article
Leave a comment