കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് മേഖലയിലെ ഉടുമ്പുപാറ വനത്തിൽ വൻ അഗ്നിബാധ. അഗ്നി രക്ഷാ സേനയുടെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ തീ നിയന്ത്രണ വിധേയമാക്കി. പുലർച്ചെ രണ്ടോടെയാണ് വനത്തിലെ ഹെക്ടർ കണക്കിന് വരുന്ന പ്രദേശത്ത് വൻ അഗ്നിബാധ ഉണ്ടായത്.
തിരുവമ്പാടി പൊലീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മുക്കത്തുനിന്നും സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേനാംഗങ്ങളെത്തി ജനവാസമേഖലയിലേക്ക് പടരാതെ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. അഞ്ചേക്കറോളം സ്ഥലത്തെ അടിക്കാടുകൾ കത്തിയെങ്കിലും കൂടുതൽ ഇടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിച്ചു.