കേരളത്തിലെ സ്റ്റാർട്ടപ്പുകൾ കടലാസിൽ മാത്രം ഒതുങ്ങരുതെന്ന് കോൺഗ്രസ് എംപി ശശി തരൂർ. പുതിയ ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ യഥാർത്ഥ സാഹചര്യമല്ല റിപ്പോർട്ടുകളിൽ വരുന്നത്. സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി നല്ലതാകണമെന്നും കൂടുതൽ സ്റ്റാർട്ടപ്പുകൾ വേണമെന്നും തരൂർ ആവശ്യപ്പെട്ടു.
കേരളത്തിൽ നിരവധി ചെറുകിട ഇടത്തരം വ്യവസായങ്ങൾ പൂട്ടിയെന്ന റിപ്പോർട്ട് പങ്കുവെച്ചാണ് തരൂർ നിലപാട് മാറ്റിയത്. ഹൈക്കമാന്‍ഡും കേരള നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തരൂരിന്റെ നിലപാട് മാറ്റം. വ്യവസായവകുപ്പിന്‍റെ സ്റ്റാർട്ട് അപ് മിഷൻ വളർച്ചാ കണക്ക് ശരിയല്ലെന്ന പാർട്ടി നിലപാട് ദേശീയ-സംസ്ഥാന നേതൃത്വം ശശിതരൂരിനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.