കൊല്ലം ജില്ലയിലെ അഞ്ചൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചലിനു സമീപം കരവാളൂർ ചമ്പക്കര ബിജി മന്ദിരത്തിൽ സജി ലൂക്കോസ് ആണ് തൂങ്ങി മരിച്ചത്. 55 വയസായിരുന്നു സജിയുടെ പ്രായം. കരൾ സംബന്ധമായ അസുഖത്തിൻ്റെ ചികിത്സയ്ക്കായി കഴിഞ്ഞയാഴ്ചയാണ് ഇയാൾ ആശുപത്രിയിൽ അഡ്മിറ്റായത്.
സജി ലൂക്കോസിന്റെ ഭാര്യ ആശുപത്രി ക്യാന്റീനിൽ ഭക്ഷണം വാങ്ങാൻ പോയ സമയത്താണ് ഇയാൾ ആത്മഹത്യ ചെയ്തത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.