കട്ടപ്പന ഗവൺമെന്റ് ഐ ടി ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) തസ്തികയിലെ ഒരു ഒഴിവിലേക്ക് മുസ്ലീം വിഭാഗത്തിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. മാർച്ച് അഞ്ചിന് അഭിമുഖം നടക്കും. മുസ്ലീം വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ഓപ്പൺ കാറ്റഗറിയിലുള്ളവരെ പരിഗണിക്കും.
ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ ടി സി / ഐ ടി / ഐ ടി സി യും, മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ എ സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ൽ മൂന്നു വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / പവർ ഇലക്ട്രോണിക്സ് & പവർ സിസ്റ്റത്തിൽ എഞ്ചിനീയറിംഗ് എന്നിങ്ങനെ ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
യോഗ്യതയുളള ഉദ്യോഗാർത്ഥികൾ മാർച്ച് അഞ്ച് ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് കട്ടപ്പന ഗവ. ഐ ടി ഐ പ്രിൻസിപ്പാൾ മുമ്പാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, മുസ്ലീം വിഭാഗത്തിലുള്ളവർ വില്ലേജ് ഓഫീസറിൽ താഴെയല്ലാത്ത റവന്യൂ അധികാരികൾ നൽകുന്ന മേൽത്തട്ടിൽപ്പെടുന്നില്ലാ യെന്നുള്ള സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയും അവയുടെ പകർപ്പുകളുമായി എത്തിച്ചേരണം. ഫോൺ: 04868 – 272216